നാടൻ കൂൺ സ്റ്റൂ

ആവശ്യമായ ചേരുവകൾ

കൂൺ - 200 ഗ്രാം
ഉരുളക്കിഴങ്ങ് - 3-4 എണ്ണം
സവാള - 2 എണ്ണം
പച്ചമുളക് - 6-7 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ.
കറിവേപ്പില - ആവശ്യത്തിന്. 
തേങ്ങാപ്പാൽ -3 കപ്പ്
(ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും ചേർത്ത് ).
കുരുമുളക് പൊടി - 2 ടീസ്പൂൺ.
പട്ട, ഗ്രാമ്പൂ, ഏലക്ക, താക്കോലം -2 എണ്ണം വീതം.
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ്, പച്ചപ്പട്ടാണി, എന്നിവ പ്രത്യേകം ഉപ്പിട്ട് വേവിക്കുക. സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് കറിവേപ്പില, പട്ട, ഗ്രാമ്പൂ
ഏലക്ക, താക്കോലം, എന്നിവ ചേർത്ത് നന്നായി എണ്ണയിൽ വഴറ്റി ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. കൂൺ വെന്തു കഴിയുമ്പോൾ ഇതിലേക്ക് വേവിച്ച പച്ചക്കറികൾ ചേർത്ത് ഇളക്കുക. ശേഷം തേങ്ങാപ്പാൽ ഒഴിച്ച് തിളവന്ന ഉടനെ വാങ്ങുക. കൂൺ സ്റ്റൂ തയ്യാർ.