മഷ്‌റൂം (ചിപ്പിക്കൂൺ )2 കപ്പ് വലുതായി മുറിച്ചത്.ഉപ്പ്, വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, കറിവേപ്പില, എന്നിവ ആവശ്യത്തിന്, തേങ്ങ ചിരകിയത് ഒരു കപ്പ്,ചുവന്നുള്ളി അരിഞ്ഞത് 3 ചുള,
വെളുത്തുള്ളി 6 അല്ലി,കറിവേപ്പില കുറച്ച്.
മല്ലിപ്പൊടി ഒന്നര ടീസ്പൂൺ,
മുളക്പൊടി ഒരു ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി കുരുമുളക് പൊടി
ഗരം മസാലപ്പൊടി,എന്നിവ അര ടീസ്പൂൺ വീതം,ഇഞ്ചി -വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്പൂൺ, സവാള ചെറുതായി അരിഞ്ഞത് അരക്കപ്പ് /
ചെറിയുള്ളി അരിഞ്ഞത് അരക്കപ്പ്, തക്കാളി നീളത്തിൽ മുറിച്ചത് മുക്കാൽ കപ്പ്,കടുക് അര ടീസ്പൂൺ,
തേങ്ങാക്കൊത്ത് ഒരു ടേബിൾ സ്പൂൺ.
പാകം ചെയ്യുന്ന വിധം
കൂൺ അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട വെള്ളത്തിൽ കഴുകി വെള്ളം വാലാൻ വക്കണം. തേങ്ങ ചുവന്നുള്ളി, കുറച്ച് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വഴറ്റി ചുവന്നുവരുമ്പോൾ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾ പ്പൊടി കുരുമുളക് പൊടി, ഗരം മസാലപ്പൊടി എന്നിവയിട്ട് ഇളക്കി, ചൂട് കുറയുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക, പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി മൂപ്പിച്ച് സവാളയോ ചുവന്നുള്ളി യോ അറിഞ്ഞിട്ട് വഴറ്റി അതിലേക്ക് കൂൺ ചേർത്ത് വഴറ്റി അതിലേക്ക് കൂൺ ചേർത്ത് ഇളക്കി അടച്ചു വേവിക്കണം അരച്ച് വച്ച കൂട്ടും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി തിളച്ച് കുറുകാൻ തുടങ്ങുമ്പോൾ ഇറക്കി വക്കാം, കുറച്ച് വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് തേങ്ങാക്കൊത്തും കറിവേപ്പിലയും മൂപ്പിച്ച് കറിക്കു മുകളിൽ ഒഴിച്ചെടുത്താൽ മഷ്‌റൂം ടൊമാറ്റോ കറി റെഡി.