നാടൻ കൂൺ ഉലർത്തിയത്

ആവശ്യമായ ചേരുവകൾ 

കൂൺ - 200 ഗ്രാം
ചുവന്നുള്ളി - 10 എണ്ണം
വെളുത്തുള്ളി - 6 അല്ലി
വറ്റൽ മുളക് ചതച്ചത് - 1 ടീ സ്പൂൺ
കുരുമുളക് പൊടി - 1 ടീ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന രീതി 

 ചെറുതായി അരിഞ്ഞ കൂൺ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ കഴുകി പിഴിഞ്ഞ് എടുക്കുക. ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച്  ചതച്ച ചുവന്നുള്ളിയും വെളുത്തുള്ളിയും വറ്റൽ മുളകും   കറിവേപ്പിലയും  ചേർത്ത് ഇളക്കി ശേഷം കൂണും, പാകത്തിന് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് 3 മിനുട്ട് ചെറു തീയിൽ അടച്ച് വച്ചു വേവിക്കുക. ശേഷം അടപ്പ് മാറ്റി വെള്ളം തോർത്തി (ഡ്രൈ ആക്കി ) കുരുമുളക് പൊടി ചേർത്ത് ഉപയോഗിക്കുക.

 ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക