കൂൺ ബിരിയാണി


 ആവശ്യമായ സാധനങ്ങൾ 

 1.കൂൺ ( Mushroom ) - 450 grams

2. ബസ്മതി അരി - 2.5 cup

3. വെളുത്തുള്ളിയല്ലി - 12-16

4. ഇഞ്ചി - 1 കഷണം

5. സവാള വലുത് - 2 എണ്ണം  

6.തേങ്ങാ പാൽ - 400 ML

7.കറുവപ്പട്ട - 1സ്റ്റിക്ക്  2 എണ്ണം 

8.ഗ്രാമ്പൂ -2 എണ്ണം  

9.ഏലക്കായ -2 എണ്ണം  

10.വഴനയില- 1 എണ്ണം  

11.കുരുമുളക് പൊടി - 1 ടീസ്പൂൺ 

12.മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ  

13.ഗരം മസാല - 1 ടീസ്പൂൺ 

14.മല്ലിപ്പൊടി - 1 ടീസ്പൂൺ 

15.തൈര് - 1/2 കപ്പ് 

16.മല്ലിയില ചെറുതായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ

17.പുതിന ഇല ചെറുതായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ 

18.ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

 ആദ്യം തന്നെ കൂൺ നന്നായി കഴുകി മുളകുപൊടി ,മഞ്ഞൾ പൊടി ,ഗരം മസാല , മല്ലിപ്പൊടി, തൈര്, മല്ലിയില ചെറുതായി അരിഞ്ഞത്, പുതിന ഇല ചെറുതായി അരിഞ്ഞത് , ഉപ്പ്  എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് 15-20 മിനിറ്റ് അടച്ചു വെയ്ക്കുക.

അരി നന്നായി കഴുകി വെള്ളത്തിൽ 15-30 മിനിറ്റ് കുതിർത്തു വെയ്ക്കുക . ഇഞ്ചിയും വെളുത്തുള്ളിയും സവാളയും ചെറുതായി അരിയുക.

അടുത്തതായി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക അതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നല്ല ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക .നിറം മാറി തുടങ്ങുമ്പോൾ തന്നെ കുരുമുളക് പൊടി അതിനോടൊപ്പം ചേർക്കാം . ഉള്ളി ബ്രൗൺ കളർ ആയാൽ ഈ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക.

 ശേഷം ഒരു കുക്കർ എടുത്തു അതിൽ എണ്ണ ചൂടാക്കുക . ചൂടായി വരുന്ന എണ്ണയിലേക്ക് കറുവാപ്പട്ട ഏലക്കായ, ഗ്രാമ്പൂ, വഴനയില എന്നിവ ഇട്ട് നന്നായി  ഇളക്കുക. അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സവാള ഇഞ്ചി വെളുത്തുള്ളി മിശ്രിതം ചേർക്കുക. അത് നന്നായി ചേർന്ന് കഴിയുമ്പോൾ കൂൺ മസാല ചേർത്ത് വെച്ചത് ഇതിലേയ്ക്ക്    ചേർത്ത് പാത്രം അടച്ചു വെച്ച് വേവിക്കുക . അത് വെന്തു വരുമ്പോൾ എടുത്തു വെച്ചിരിക്കുന്ന തേങ്ങാ പാൽ കൂട്ടിയോജിപ്പിച്ചു പാത്രം വീണ്ടും അടച്ചു വെച്ച്   കൂൺ നന്നായി വെന്തു വരും വരെ ചൂടാക്കുക . കൂൺ വെന്തു വന്നു കഴിഞ്ഞാൽ 3 ടീ സ്പൂൺ നെയ്യ് അതിൽ ഒഴിക്കുക. വെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന അരി   ആ വെള്ളത്തോടെ (ഏതാണ്ട് 3.5 കപ്പ് വെള്ളം ) കൂൺ  തേങ്ങാപാൽ മിശ്രിതത്തിലേക്ക് ചേർത്ത് ഇളക്കി ഉപ്പും കുരുമുളകും അഡ്ജസ്റ്റ് ചെയ്ത ശേഷം കുക്കർ അടച്ചു വെച്ച്   ഒരു വിസിൽ വരും വരെ വേവിക്കുക . ഒരു വിസിൽ വന്ന ഉടനെ കുക്കർ ചൂടിൽ നിന്നും മാറ്റി വെച്ച് കുക്കറിന്റെ പ്രഷർ മാറ്റുക .10-15 മിനിറ്റ് കഴിഞ്ഞു കുക്കർ തുറന്നു നോക്കുക . 

സ്വാദിഷ്ടമായ കൂൺ ബിരിയാണി തയ്യാർ ......


ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക