പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് സൂപ്പ്. ഇതുപോലെ ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്‌റൂം.
കൂണ്‍, കുരുമുളക് എന്നിവ ഉപയോഗിച്ച് മഷ്‌റൂം പെപ്പര്‍ സൂപ്പ് ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,
തക്കാളി- 2 എണ്ണം
ചെറിയുള്ളി- 8 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
ബട്ടര്‍- 2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
വെള്ളം-2 കപ്പ്
ഉപ്പ്
മല്ലിയില
കറിവേപ്പില ആവശ്യത്തിന്
ബട്ടര്‍ ഒരു പാനില്‍ ചൂടാക്കി ഇതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞതു ചേര്‍ത്തിളക്കുക.
ഇതില്‍ സവാള ചേര്‍ത്തു വഴറ്റണം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മല്ലിയില, പുതിനയില, കൂണ്‍ എന്നിവ ചേര്‍ത്തിളക്കി വഴറ്റുക.
ഇതിലേയ്ക്കു തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കണം.
ഇതിലേയ്ക്കു വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക.
എല്ലാം വെന്തുടഞ്ഞു പാകമാകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കാം.
സ്വദിഷ്ടമായ മഷ്‌റൂം പെപ്പെർ സൂപ്പ് റെഡി