ആവശ്യമായവ
കൂൺ അറിഞ്ഞത് - 1 കപ്പ്
ഇഞ്ചി അറിഞ്ഞത് - 1 ചെറിയ സ്പൂൺ
സവാള - അര കപ്പ്
കടുക് - 1 ചെറിയ സ്പൂൺ
മല്ലിപ്പൊടി -1ചെറിയ സ്പൂൺ
കുരുമുളക് ചതച്ചത് - അര ചെറിയ സ്പൂൺ
മുളക് പൊടി -1ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
കറിവേപ്പില -കുറച്ച്
എണ്ണ - അര കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്നത്
മല്ലിപ്പൊടി, മുളക്പൊടി,മഞ്ഞൾ പ്പൊടി ഇവ അരച്ചെടുത്ത് കൂൺ കഷ്ണങ്ങളിൽ പുരട്ടുക. ഇതിൽ അരിഞ്ഞ ഇഞ്ചി, കറിവേപ്പില, ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് വെള്ളം വറ്റിച്ച് പാകപ്പെടുത്തുക. എണ്ണ ചൂടാക്കി കടുക് വറുത്തതിന് ശേഷം അരിഞ്ഞ ഉള്ളി മൂപ്പിക്കുക.ഇതിലേക്ക് പാകപ്പെടുത്തി വച്ചിരിക്കുന്ന കൂണും കുരുമുളകും ചേർത്ത് ഉലർത്തി മൊരിയിച്ചെടുക്കുക.
കൂൺ ഫ്രൈ റെഡി.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക