വളരെ സ്വദിഷ്ടമായ മുഷ്‌റൂം മസാല എങ്ങനെയാണ് എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായവ
കൂൺ - 500 ഗ്രാം
വലിയ ഉള്ളി -2
ഇഞ്ചി -1 ഇഞ്ച്
വെളുത്തുള്ളി - 6 അല്ലി
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
കസ്കസ് -2 ടീ സ്പൂൺ
അണ്ടിപ്പരിപ്പ് - 10 എണ്ണം
മഞ്ഞൽപ്പൊടി - അര ടീ സ്പൂൺ
തേങ്ങ ചിരകിയത് - 1 ടീസ്പൂൺ
മല്ലിയില - 1 ടീ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ -50 മില്ലി
പാചക രീതി
കൂൺ കഴുകി 2 ആയി മുറിക്കുക
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മുളക്പൊടി, തേങ്ങ ചിരകിയത്, എന്നിവ വെവ്വേറെ അരച്ചെടുക്കുക, അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ ചേർത്ത് അരക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കുക.
തയ്യാറാക്കിയ മസാലയും അണ്ടിപ്പരിപ്പ് മസാലയും ഇതിലേക്ക് ചേർക്കുക. പച്ചചുവമാറുന്നവരെ ഇളക്കി , അതിലേക്ക് കൂൺ ചേർത്ത് വീണ്ടും ഇളക്കുക.കുറച്ച് വെള്ളം, ഉപ്പ്, അണ്ടിപ്പരിപ്പ് കിസ്മിസ് പേസ്റ്റ് എന്നിവ ചേർത്ത് 3-4 മിനിറ്റ് ഇളക്കുക.
മഷ്‌റൂം വേവുമ്പോൾ തീ അണച്ച്, മല്ലിയില ചേർത്ത് ചൂടോടെ വിളമ്പുക.