കൂണ്‍ കുഞ്ഞുള്ളി തോരന്‍

ചെറിയുള്ളി ചേർത്ത് രുചികരമായ കൂൺ വിഭവം തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

അരകിലോഗ്രാം മഷ്റൂം വൃത്തിയാക്കി ചെറുതായി അരിഞ്ഞു അൽപ്പം വെള്ളത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10 മിനിട്ടു വെച്ചശേഷം വെള്ളം കളഞ്ഞ് മാറ്റിവെക്കുക.
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് - 15 / അല്ലെങ്കിൽ രണ്ട് സവാള (ചെറിയുള്ളി ആണെങ്കിൽ സ്വാദ് കൂടും)
പച്ചമുളക് അരിഞ്ഞത് -5
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി ഒരു കുടം ചെറുതായി അരിഞ്ഞത്.
തേങ്ങാപ്പീര - കാല്കപ്പ്
മഞ്ഞൾപ്പൊടി -കാല് ടി സ്പൂൺ
മുളകുപൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 സ്പൂൺ
ഗരം മസാലപ്പൊടി -1 ടീസ്പൂൺ
എണ്ണ, ഉപ്പ്, തേങ്ങാക്കൊത്ത് ആവശ്യത്തിന്.

തേങ്ങയിൽ പൊടികൾ ചേർത്ത് തോരൻ ചതക്കും പോലെ ചതച്ചു വെക്കുക.

ഇനി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം :

പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം തേങ്ങാക്കൊത്തു ചേർക്കുക. ഒന്ന് വഴറ്റിയ ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഉപ്പും മഞ്ഞളുമിട്ടു നന്നായി വഴറ്റുക. ശേഷം കൂൺ  ചേർത്ത് മൂന്ന് -നാല്  മിനുട്ട് അടച്ചുവെക്കുക . ഇതിലേക്ക് അരപ്പു ചേർത്ത് നന്നായി ഇളക്കി കറിവേപ്പില ചേർത്ത് വാങ്ങാം.

ഞങ്ങളുടെ ഫേസ്ബുക് സന്ദർശിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക